Saturday, February 28, 2009
3. മുരളീകൃഷ്ണ മാലോത്ത്
മലയാളം ബ്ലോഗുകളില്‍ നല്ല കവിത വിളയുന്ന മറ്റൊരിടമാണ് മുരളീരവം. മുരളീകൃഷ്ണ മാലോത്ത് എന്ന മാധ്യമപ്രവര്‍ത്തകനായ കവിയുടെ തൂലികയിലൂടെ വ്യത്യസ്ഥവും എന്നാല്‍ ആഴമുള്ളതുമായ ഒരു ആസ്വാദനം അവിടെ നിന്നും ലഭിക്കുന്നു. ‘കവിത എഴുതാന്‍ വേണ്ടി കവിത എഴുതുന്ന’ പ്രകൃതം ഇല്ലാത്തതു കൊണ്ടു തന്നെ ചവറുകള്‍ ഇല്ലാത്ത ഒരു ബ്ലോഗാണത്. വായിച്ചു പോകുന്ന വരികളെല്ലാം മധുരതരം. പല കവിതകള്‍ക്കും തിരുത്തുവാനും, ശാസിക്കുവാനുമുള്ള ശക്തിയുണ്ട്.
പ്രണവമാം പ്രളയശബ്ദത്തില്‍ നിന്നത്രേ
പ്രപഞ്ചത്തിന്‍ ഉല്‍പത്തിയെന്നു പഠിച്ചോരിന്‍ഡ്യ
അരുത് ഹിംസയെന്നാര്‍ത്തു പാടിക്കൊണ്ട്
ഇതിഹാസ കാവ്യം ചമച്ചോരീ ഇന്ത്യ...
ഇങ്ങനെ തുടങ്ങുന്ന ഫ, ഫാരതം എന്നെഴുതുന്ന ഫ ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നല്‍കുന്നതായി അനുഭവപ്പെട്ടു.
പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്, യാത്ര, സുനാമി ഒരോര്‍മ്മയല്ല തുടങ്ങി ഒട്ടേറെ കവിതകള്‍ കവിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെയും, രാജ്യസ്നേഹത്തിന്‍റെയും, സാമൂഹിക പ്രതിബദ്ധതയുടേയും ഉദാഹരണങ്ങളായി മുരളീരവത്തിലുണ്ട്.
പരന്ന വായനയുടേയും, കാലികചുറ്റുപാടുകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതിന്‍റെയും ലക്ഷണങ്ങള്‍ മുരളീകൃഷ്ണയുടെ പല കവിതകളിലും വളര്‍ച്ചയുടെ ഒരു നല്ല ലക്ഷണമായി തെളിഞ്ഞു നില്‍ക്കുന്നു. ബ്ലോഗിന്‍റെ ടൈറ്റിലില്‍ കാപ്‌ഷന്‍ ആയി കുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍ ബാക്ക്‌ഗ്രൌണ്ട് ഇമേജിന്‍റെ ഇരുളിമയാല്‍ സുഗമമായ വായനയെ വെല്ലുവിളിക്കുന്നുണ്ട് എന്നുള്ളതൊഴിച്ചാല്‍ മുരളീരവത്തിന്‍റെ ലേ ഔട്ടും പദവിന്യാസവും എല്ലാം മനോഹരമായി സൂക്ഷിച്ചിരിക്കുന്നു.
മുരളീകൃഷ്ണയുടെ മുരളീരവം ആസ്വദിക്കുവാന്‍ ഇതിലേ പോവുക
© ജയകൃഷ്ണന്‍ കാവാലം
Subscribe to:
Post Comments (Atom)
3 comments:
മുരളീകൃഷ്ണ മാലോത്ത്ന്റെ മുരളീരവം !
ബ്ലോഗിന്റെ ഭംഗി നോക്കിയിരുന്നു പോകും ..
അതിമനോഹരം
കൃഷ്ണമണിയില്‍ ഇപ്പോഴും തീപ്പോരി ബാക്കി.
സ്വന്തം തൃപ്തിക്കായീഴുതുന്ന
കവിയെ ആര്‍ക്ക് പുറന്തള്ളാനാവും
എല്ലാ കവിതകളും അര്‍ത്ഥവത്തായത് ..
നല്ല വായനസുഖമുള്ള കാമ്പുള്ളകവിതകള്‍ ആണ് ഉള്ളടക്കം. മുരളീകൃഷ്ണക്ക് അഭിനന്ദനങ്ങള്‍.
ജയകൃഷ്ണന്‍
നല്ലൊരു പോസ്റ്റ് എത്തിച്ചു തന്നതിനു നന്ദി
നല്ല ശ്രമം മാഷെ തുടരുക....
ഇത്തരം പോസ്റ്റുകള്‍ക്ക് കൈചൂണ്ടിയാവുന്നതിന് നന്ദി....ജയകൃഷ്ണന്‍...
ശരിയാണ്.ബൂലോകത്തെ നല്ലൊരു യുവ കവി തന്നെയാണ് മുരളി.
Post a Comment