Wednesday, March 4, 2009

4. നന്ദ

പോരുന്ന വഴി കണ്ടു
ഏതൊക്കെയോ കൈകളില്‍
പൊട്ടിയ കണ്ണാടിക്കഷണങ്ങളില്‍
പ്രതിഫലിച്ച്
എന്റെയാകാശത്തിന്‍ തുണ്ടുകള്‍...

ആധുനിക കവിതകളുടെ നല്ലൊരു ശേഖരമാണ് നന്ദയുടെ നിര്‍വചനം എന്ന ബ്ലോഗ്. ആധുനിക കവിത എന്ന പേരില്‍ വിവരക്കേടുകള്‍ മാത്രമെഴുതി വിടുന്ന കവികള്‍ക്ക് ആധുനികതയെന്തെന്ന് കണ്ടറിയാവുന്ന ഒരിടം.

കവിത ഏതു സമ്പ്രദായത്തിലൂടെ അവതരിപ്പിച്ചാലും അത് സം‌വേദനക്ഷമമല്ലെങ്കില്‍ എന്തു ഫലം? ഇവിടെ നിര്‍വചനം സം‌വേദനക്ഷമമായ കവിതകള്‍ക്ക് ഒരു ഉത്തമ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു.

എന്നാല്‍ ചില കവിതകളില്‍ പൂര്‍ണ്ണമാക്കാതെ തൂലിക പിന്‍‍വലിച്ചതു പോലെ ഒരനുഭവം ഉണ്ടാകാതെയിരുന്നില്ല

നിര്‍വചനം എന്ന ബ്ലോഗില്‍ മനസ്സില്‍ തൊട്ട ചില കവിതകള്‍ കൊറിയര്‍, പര്യായപദം, അങ്ങനെയാണ് തുടങ്ങിയ കവിതകളായിരുന്നു.

ഹ്രസ്വമായ കവിതകളും മനോഹരമായ ലേ ഔട്ടും നിര്‍വചനത്തിന് വേറിട്ട അഴക് നല്‍കുന്നു. നിര്‍വചനത്തിന്‍റെ നിര്‍വചനം വായിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്‌

നിര്‍വചനത്തിലേക്ക് ഇതിലേ പോകാം

© ജയകൃഷ്ണന്‍ കാവാലം

3 comments:

Unknown said...

നന്ദയുടെ നല്ലൊരു ബ്ലോഗർ ആണെന്നുള്ള കാര്യത്തിൽ ഒരു വിശേഷണത്തിന്റെ ആവശ്യമില്ല

ചാണക്യന്‍ said...

വായിക്കുന്നുണ്ട്.....മാഷെ

മാണിക്യം said...

വലിയ വാക് പയറ്റില്ല
ദഹിക്കാത്ത തത്വങ്ങളില്ല
ലളിതവും സുന്ദരവും
ആയ പദങ്ങള്‍ കൊണ്ട്
തെളിമയാര്‍ന്ന ചിന്തകള്‍
വായനക്കാരില്‍ എത്തിക്കുന്നു
വായിച്ചു മടങ്ങുമ്പോള്‍
കൂടെ കൊണ്ടു പോകാന്‍
എന്തോ ഒന്ന് ലഭിക്കുന്നു.

നിര്‍വചനം

ചൂണ്ടി കാട്ടി തന്ന ജയകൃഷ്ണന് നന്ദി ..