Tuesday, February 10, 2009

സ്വാഗതം

എല്ലാവര്‍ക്കും വായനശാലയിലേക്ക് സ്വാഗതം

ഇത്‌ അനുദിനം കണ്ടു പോകുന്ന ബ്ലോഗുകളെ തികച്ചും നിഷ്പക്ഷമായി വിലയിരുത്താനുള്ള ഒരു ശ്രമമാണ്. വ്യക്തിയില്‍ അധിഷ്ഠിതമല്ലാതെ സര്‍ഗ്ഗപരമായ ഒരു വിലയിരുത്തല്‍ മാത്രം നടത്തുവാനുള്ള ഒരിടമായി ഇവനിതിനെ കരുതുന്നു. ഇവിടെ കമന്‍റെഴുതുന്നവരോടും ഒരേയൊരപേക്ഷ മാത്രം. ദയവായി വ്യക്തിഹത്യ ചെയ്യാനുള്ള ഇടമായി ഈ ബ്ലോഗിനെ പരിഗണിക്കരുത്‌.

സ്നേഹപൂര്‍വം

ജയകൃഷ്ണന്‍ കാവാലം

7 comments:

കാവാലം ജയകൃഷ്ണന്‍ said...

വായനശാലയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Welcome to Vayanasala

വല്യമ്മായി said...

നല്ല ശ്രമം.ആശംസകള്‍

കാവാലം ജയകൃഷ്ണന്‍ said...

വല്യമ്മായി: സ്വാഗതം

ജ്യോതിര്‍മയി: സ്വാഗതം. വിലയിരുത്തല്‍ എന്ന നിലയിലൊന്നും വായനശാലയെ കരുതേണ്ടതില്ല. ദിവസവും കടന്നു പോകുന്ന ബ്ലോഗുകളേക്കുറിച്ചുള്ള ഒരു ആസ്വാദനവും, വ്യക്തിപരമായ വിലയിരുത്തലും അതിനെ മറ്റുള്ളവര്‍ക്കു കൂടി (ഇനിയും കാണാത്തവര്‍ക്ക് കൂടി) പരിചയപ്പെടുത്തുകയും മാത്രമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതിന്‍റെ മാനദണ്ഡം ഈയുള്ളവന്‍റെ ആസ്വാദനക്ഷമതയുടെ പരിധി മാത്രമാണ്‌. താങ്കളുടെ ബ്ലോഗ്‌ കാണാറുണ്ട്‌. തീര്‍ച്ചയായും അതിനേക്കുറിച്ചും ഇവിടെ വായിക്കാം.

മാണിക്യം said...

ജയകൃഷ്ണന്‍

‘അക്ഷരങ്ങളെ ഗൌരവത്തോടെയും ആദരവോടെയും കാണുന്ന ഒരാള്‍,’
എന്ന നിലയില്‍ ആണ് ഞാന്‍ താങ്കളെ ശ്രദ്ധിച്ചത്. വയനശാല ആ നിലയില്‍ ഉള്ളൊരിടം ആകട്ടെ എന്നാശംസിക്കുന്നു..നല്ല പൊസ്റ്റുകള്‍ വരുന്ന ബ്ലോഗുകള്‍ക്ക് ഇവിടെ അംഗീകാരം ലഭിക്കും എന്ന് തന്നെ വിശ്വസിക്കുന്നു
നന്മകള്‍ നേരുന്നു.
സ്നേഹാശംസകളോടെ മാണിക്യം ..

Akshay S Dinesh said...

കഥകളും കവിതകളും അല്ലാതെ ഉള്ള ബ്ലോഗുകള്‍ പരിഗണിക്കില്ലേ?

കാവാലം ജയകൃഷ്ണന്‍ said...

Akshay S Dinesh: വായനശാലയിലേക്ക് സ്വാഗതം. നമുക്കു മനസ്സിലാകുന്ന കാര്യങ്ങളേക്കുറിച്ചല്ലേ സുഹൃത്തേ നമുക്കഭിപ്രായം പറയാന്‍ കഴിയൂ. കഥ, കവിത എന്നല്ല, വായിച്ചാല്‍ മനസ്സിലാകുന്ന എന്തും വായനശാലയില്‍ പ്രതിപാദ്യവിഷയമായേക്കാം.

സ്നേഹപൂര്‍വ്വം

ശ്രീ said...

മൂന്നാലു ദിവസമായി തിരക്കായതിനാല്‍ ഈയൊരു സംരംഭം കണ്ണില്‍ പെട്ടിരുന്നില്ല. നല്ല ഉദ്യമം തന്നെ മാഷേ... ആശംസകള്‍!