കുഞ്ഞു കുഞ്ഞു വാക്കുകളുടെ സൌന്ദര്യമാണ് നീരജ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന രഘുനാഥ് എന്ന കവിയുടെ (ശരിയല്ലേ?) മഴവീട് എന്ന ബ്ലോഗിന്‍റെ സൌന്ദര്യം.
വാരി വലിച്ചു വൃത്തികേടാക്കാതെ ലളിതമായ പദവിന്യാസം കൊണ്ട് പങ്കു വച്ചിരിക്കുന്ന ചിന്തകള്‍ക്ക് ആഴവും, ഭംഗിയുമുണ്ട്. ഹ്രസ്വം മധുരമായിരിക്കും എന്നതിന്‍റെ തെളിവാണ് പല കവിതകളും.
ചിലന്തി വല രൂപപ്പെടുത്തുന്നതിനു മുന്‍പേ
വലയില്‍ വീഴേണ്ടവര്‍
യാത്ര തുടങ്ങിയിട്ടുണ്ടാവും
ലക്ഷൃസ്ഥാനം ഒരുക്കാനുള്ള തിരക്കിലാണ് ചിലന്തി
ഗഹനമായ ചിന്തയ്ക്കു തിരികൊളുത്തുന്ന ധാരാളം ചോദ്യോത്തരങ്ങള്‍ ഈ പത്തു വരിയായി എഴുതിയിരിക്കുന്ന നാലുവരിക്കവിതയിലുണ്ട്. ഇതില്‍ കവി പാലിച്ചിരിക്കുന്ന മിതത്വം തന്നെയാണ് ഈ കവിതയുടെ മൂല്യവും, സൌന്ദര്യവും.
പ്രതീക്ഷ, അകലം, മേല്‍ക്കൂര തുടങ്ങി നീരജയുടെ പല കവിതകളും ചൂണ്ടിക്കാണിച്ചു തരുന്നത് നാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളെയാണ്. കവി തിരുത്താന്‍ ശ്രമിക്കുന്നില്ല. ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. പല സന്ദര്‍ഭങ്ങളിലും തിരുത്തല്‍ശക്തി കൂടിയായി നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെ എന്തുകൊണ്ടോ കവി ഉള്‍ക്കൊള്ളുന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകാതെയിരുന്നില്ല.
ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്ന്...
ഇങ്ങനെ ഹൃദയത്തില്‍ നൊമ്പരം പകരുമ്പോഴും, പറയാതെ മൌനിയാകുന്നതാണോ കവിധര്‍മ്മം എന്ന് ചിന്തിക്കുന്നത് എത്രമാത്രം യുക്തിയോട് ചേര്‍ന്നു നില്‍ക്കുന്നു എന്നറിയില്ലെങ്കിലും, സ്വതന്ത്രനായ ഒരു അനുവാചകനെന്ന നിലയില്‍ ചിന്തിച്ചു പോയി എന്നു മാത്രം.
പ്രണയത്തെ സ്മരിക്കുന്ന മനോഹരമായ ഒരു കവിതയുണ്ട് മഴവീട്ടില്‍. കൈ പിടിച്ച് കൂടെ നടത്തിയെ അച്ഛന്‍റെ ഓര്‍മ്മ പോലെ ആര്‍ദ്രമായി പ്രണയത്തെ ചിത്രീകരിച്ചിരിക്കുന്നത് അത്ഭുതമുളവാക്കി. ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന ഏതൊരാളുടെയും നഷ്ടവസന്തത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ പോന്ന ആ കവിതയിലും കവി പാലിച്ചിരിക്കുന്ന -മേല്‍ സൂചിപ്പിച്ച- മിതത്വം മറ്റെല്ലാ കവിതെയെയുമെന്ന പോലെ ഈ കവിതയെയും മനോഹരിയാക്കുന്നു.
© ജയകൃഷ്ണന്‍ കാവാലം
2 comments:
നന്ദി...ഈ പരിചയപ്പെടുത്തലിന്...
ജയകൃഷ്ണന്‍ ഈ സംരംഭം തുടരുക ..ആശംസകള്‍..
ജയാ നന്നായി നല്ല സംരഭം നന്നെങ്കില്‍ നന്നെന്നു പറയാനും നന്നല്ലെങ്കില്‍ നന്നല്ല എന്നു പറയാനും ജയനു കഴിയട്ടെ... നിരന്തര വിമര്‍ശനങ്ങളിലൂടെ ബൂലോഗത്തെ സൃഷ്ടികള്‍ നന്നാക്കിയെടുക്കാനാകും ഭാവുകങ്ങള്‍
Post a Comment