കേവലം രണ്ടു പോസ്റ്റുകള്‍ മാത്രം ഇതുവരെ ഉള്ള ഒരു ബ്ലോഗാണ് കാദംബരിയുടെ ലോകം. എങ്കിലും കവിത്വം നിറഞ്ഞ വരികള്‍ കവയത്രിയുടെ ഭാവനാനൈപുണിയേയും, നിരീക്ഷണത്തെയും വെളിവാക്കുന്നുണ്ട്. അതു തന്നെയാണ് വായനശാലയില്‍ കാദംബരിക്കുള്ള സ്ഥാനവും.
നിന്‍ കരസ്പര്‍ശമാം
ചന്ദനകുളിരണിയുവാന്‍
തരിക നീ പച്ചപ്പിന്‍
മൃദു സ്വപ്ന കംബളം...
എന്നവസാനിക്കുന്ന കാദംബരിയുടെ ലോകത്തിലെ രണ്ടാമത്തെ കവിതയിലെ അവസാന വരികള്‍ ശ്രദ്ധിക്കൂ, വരണ്ടുണങ്ങിയ മരുഭൂമിയില്‍ പച്ചപ്പ് കൊതിക്കുന്ന മനസ്സിന്‍റെ പ്രാര്‍ത്ഥനയെ എത്ര സൌമ്യമായി അവതരിപ്പിച്ചിരിക്കുന്നു. പ്രതീക്ഷ അത് മരുഭൂവില്‍ പച്ചപ്പിനോ, ഒരിറ്റു ദാഹജലത്തിനോ ആയാലും, വേദനിക്കുന്ന ഹൃദയം കൊതിക്കുന്ന സ്നേഹമായാലും, യോഗി പ്രത്യാശിക്കുന്ന മോക്ഷമായാലും; എന്തിനേറെ ഒരു പ്രിയസുഹൃത്തിന്‍റെ ആഗമമായാല്‍ പോലും, പ്രതീക്ഷക്കും, പ്രതീക്ഷ എന്ന പദത്തിനും ഒരു ഉണ്മയുണ്ട്, ശുഭത്വമുണ്ട്. അത് ചോര്‍ന്നു പോകാതെ എഴുതിയിരിക്കുന്നു ഈ കവിതയില്‍.
ഹൃദ്യമായ ഡിസൈനും, ലേ ഔട്ടും ഈ കുഞ്ഞു ബ്ലോഗിനെ വിശിഷ്യാ മനോഹരമാക്കിയിരിക്കുന്നു. കവയത്രി (അതോ കവിയോ?) ഇനിയും ധാരാളം എഴുതേണ്ടിയിരിക്കുന്നുവെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഈ തുടക്കം മധുരതരം തന്നെയെന്നത് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.
അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഈ ബ്ലോഗിന് പ്രത്യേകം ശ്രദ്ധയും, പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ട്. കാദംബരിയുടെ ടൈറ്റില്‍ ബാനറില്‍, തേന്‍ നുകരാനെത്തുന്ന ചിത്രശലഭങ്ങളെപ്പോലെ ഭാവിയില്‍ ഇവിടെ വിരിഞ്ഞേക്കാവുന്ന പദമലരുകളുടെ കാവ്യമാധുര്യം നുകരുവാന്‍ ധാരാളം ആസ്വാദകര്‍ വന്നെത്തുമെന്നതില്‍ സംശയം തോന്നുന്നില്ല.
വര്‍ത്തമാനത്തിന്‍റെ നോവില്‍ ഗംഗാജലം വര്‍ഷിച്ചു ശാന്തമാക്കുവാനും, വ്യവസ്ത്ഥിതിയുടെ അപചയങ്ങളില്‍ പ്രഹരശക്തിയാകുവാനും പോന്ന ശക്തിയും, സൌന്ദര്യവും കാദംബരിയുടെ അക്ഷരങ്ങള്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
കാദംബരിയുടെ ലോകം ഇവിടെയാണ്
© ജയകൃഷ്ണന്‍ കാവാലം
Saturday, May 2, 2009
Subscribe to:
Post Comments (Atom)
6 comments:
പുതിയ എഴുത്തുകാരെ പ്രോത്സതിപ്പിക്കുന്ന ഈ നല്ല മനസിന് അഭിവാദ്യങ്ങള്‍.
http://kaivella.blogspot.com/
കണ്ടിരുന്നോ
നല്ല ശ്രമം...
നല്ല ശ്രമം..തുടരുക...
ആശംസകള്‍...
തുടരൂ മാഷേ
വായനശാല സന്ദര്‍ശിച്ചു.
വളരെ ഇഷ്ടപ്പെട്ടു. വായനക്കാരനായി ഇനി ഞാനുമുണ്ടാവും...
ആശംസകള്‍..
Post a Comment